Friday, October 30, 2026

ഉദയ്പൂർ കൊലക്കേസ് പ്രതികളെ ജനക്കൂട്ടവും അഭിഭാഷകരും ചേർന്ന് കൈകാര്യം ചെയ്തു;സംഭവം എന്‍ഐഎ കോടതിയിൽ ഹാജരാക്കുന്നതിനിടെ

ദില്ലി; രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രധാന പ്രതികളെ ജയ്പൂരിലെ എന്‍ഐഎ കോടതി പരിസരത്ത് രോഷാകുലരായ ജനക്കൂട്ടം ആക്രമിച്ചു. കോടതി വളപ്പിന് പുറത്ത് അഭിഭാഷകരും രോഷാകുലരായ ജനക്കൂട്ടവും പ്രതികളെ മർദിക്കുകയായിരുന്നു

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതി മുറിക്കുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യപ്രതികളെ കോടതിക്ക് പുറത്ത് പോലീസ് അകമ്പടി സേവിച്ചപ്പോള്‍ പ്രകോപിതരായ ജനക്കൂട്ടം കുപ്പികളും ചെരിപ്പും ഉപയോഗിച്ച് അവരെ ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടത്തിന്റെ രോഷം അതിരുവിട്ടപ്പോള്‍ പോലീസുമായി ഏറ്റുമുട്ടുകയും പ്രതികളെ മര്‍ദ്ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി

Related Articles

Latest Articles