Thursday, April 25, 2024
spot_img

വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ബ്രിട്ടന്റെ തീരുമാനം

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെൻറ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തികതട്ടിപ്പുകേസിൽ അന്തിമവിധിക്കായി കാത്തിരിക്കാതെ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻകഴിയും.

ഇന്ത്യയിൽ ഒമ്പതിനായിരംകോടിരൂപ വായ്പാകുടിശിക വരുത്തിയശേഷം രാജ്യംവിട്ട മല്യ നിലവിൽ ബ്രിട്ടണിലാണ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടൻകോടതി അംഗീകരിച്ചിട്ടുണ്ട്. തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡ‍ി) നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചു. നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി വിശദീകരണം ആരാഞ്ഞ് ഇഡിക്ക് നോട്ടിസ് അയച്ചിരുന്നു.

Related Articles

Latest Articles