Thursday, May 23, 2024
spot_img

റഷ്യയെ തൊട്ടാൽ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരും’; ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ

ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യയെ തൊട്ടാൽ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അറിയിച്ചു.

എന്നാൽ റഷ്യൻ അധിനിവേശം ചർച്ച ചെയ്യാൻ പ്രത്യേക യുഎൻ പ്രതിനിധി സഭ വിളിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎൻ തടയണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് യുക്രൈനിൽ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടത്. യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്.

തുടർന്ന് യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിൻ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

അതേസമയം യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്. കൂടാതെ പുതിയ സർക്കാർ വരണം എന്നും പുടിൻ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡന്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിൽ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഭരണമാറ്റമുണ്ടായാൽ ആക്രമണം നിർത്താമെന്നും റഷ്യ പറയുന്നു.

Related Articles

Latest Articles