Thursday, September 24, 2026

യുകെജി വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികപീഡനം; സ്വകാര്യഭാഗങ്ങളിൽ മുറിവ് കണ്ടെത്തി; ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: തിരുവണ്ണാമലൈയില്‍ നാലര വയസ്സുള്ള യു.കെ.ജി. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപികയുടെ ഭര്‍ത്താവും സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനുമായ കാമരാജാണ് (49) പിടിയിലായത്.

കഴിഞ്ഞ ഏതാനും ദിവസം മുമ്പ് സ്‌കൂളില്‍നിന്ന് തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി ശരീരം വേദനിക്കുന്നതായി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം വീണ്ടും കുട്ടിയെ സ്‌കൂളിലേക്കയച്ചു. അന്ന് കൂടുതല്‍ ക്ഷീണിതയായാണ് കുട്ടി വീട്ടിലെത്തിയത്. പിന്നീട് കുട്ടിയെ വെല്ലൂരിലെ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. രഹസ്യ ഭാഗങ്ങളില്‍ മുറിവുകണ്ടതോടെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.

ഡോക്ടര്‍മാര്‍ക്ക് പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം കാമരാജിനെതിരേ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ക്കഴിയുകയായിരുന്ന കാമരാജിനെ തിരുച്ചെന്തൂരില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles