Thursday, January 8, 2026

ബെലാറസിൽ വെച്ച് ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ: യുക്രൈന്‍ സമ്മതം മൂളിയതായി റിപ്പോർട്ട്; യുദ്ധം അവസാനിക്കുന്നു ?

റഷ്യയുമായി സമാധാന ചർച്ചയ്ക്ക് യുക്രൈന്‍ (Ukraine) സമ്മതം മൂളിയതായി റിപ്പോർട്ട്. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങിയതായാണ് സൂചന. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയും ചര്‍ച്ച നടത്തി അല്പ സമയത്തിനകമാണ് ബെലാറസില്‍ വെച്ച്‌ ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് വന്നത്.

ചർച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും. അതേസമയം ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണം എന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്. അതേസമയം കീവില്‍ കനത്ത കര്‍ഫ്യു തുടരുകയാണ്. കർഫ്യൂ സമയം വൈകുന്നേരം അഞ്ച് മണി മുതൽ രാവിലെ എട്ട് വരെ തുടരുമെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചിരിക്കുന്നത്. കർഫ്യൂ സമയത്ത് തെരുവിലുള്ള എല്ലാ സിവിലിയന്മാരെയും ശത്രു രാജ്യത്തിന്റെ അട്ടിമറി, രഹസ്യാന്വേഷണ ഗ്രൂപ്പുകളിലെ അംഗങ്ങളായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles