Monday, September 21, 2026

അനുനയത്തിന് യുക്രെയ്ൻ !റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി

യുക്രെയ്‌ന് നൽകുന്ന സൈനിക സഹായങ്ങൾ ട്രമ്പ് ഭരണകൂടം വെട്ടി കുറയ്ക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി. എല്ലാ യുക്രൈന്‍ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാന്‍ യുക്രൈന്‍ തയ്യാണെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. കീവില്‍ നടന്ന ഒരു ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സെലെൻസ്‌കി. എല്ലാവര്‍ക്കും വേണ്ടി എല്ലാവരേയും കൈമാറാന്‍ യുക്രൈന്‍ തയ്യാറാണെന്നും ഒരു തുടക്കത്തിനുള്ള ശരിയായ മാര്‍ഗമാണിതെന്നും സെലെൻസ്‌കി പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ സമാധാന ഒത്തുതീര്‍പ്പ് തങ്ങള്‍ക്കുകൂടി ബോധ്യമായാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂയെന്നും റഷ്യ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായി ചേര്‍ന്ന് യുക്രെയ്ൻ സംഘര്‍ഷം പരിഹരിക്കാൻ തങ്ങള്‍ ശ്രമിക്കുമ്പോള്‍ യുദ്ധം തുടരാനാണ് യുറോപ്പ് ആഗ്രഹിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആരോപിച്ചു.

Related Articles

Latest Articles