ചെന്നൈ: പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡിലൂടെ ഓടി നായ. മധുരയിലെ ബിബികുളത്താണ് സംഭവം. എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ് നായ തല കടിച്ചെടുത്ത് ഓടി നടക്കുന്നത് കണ്ടത്. ഇതേതുടര്‍ന്ന് അയാള്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പോലിസ് നായയില്‍ നിന്ന് കുഞ്ഞിന്റെ തലയെടുത്ത് പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ചു.
കുട്ടിയുടെ ഉടല്‍ ഇതുവരെ ലഭ്യമായിട്ടില്ല. കുട്ടി ആരുടേതാണെന്നോ മറ്റോ വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് തല്ലാക്കുളം പോലിസ് അറിയിച്ചു. പിഞ്ചുകുഞ്ഞിനെ ആരെങ്കിലും ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലാണ് പോലിസ്. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

