Sunday, May 19, 2024
spot_img

സൽമാൻ ഖാനെതിരെ വധഭീഷണിയുമായി അധോലോകനായകൻ ഗോൾഡി ബ്രാർ; പഞ്ചാബി റാപ്പർ സിദ്ദു മൂസേവാലയെ കൊന്നത് താനാണെന്നും വെളിപ്പെടുത്തൽ

ദില്ലി : ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണിയുമായി കാനഡയില്‍ കഴിയുന്ന അധോലോക നേതാവ് ഗോൾഡി ബ്രാർ. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഗോൾഡി ബ്രാറിന്റെ വധഭീഷണി. 25 വർഷങ്ങൾക്ക് മുമ്പ് 1998 ൽ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ ബിഷ്ണോയ് വിഭാഗത്തിനോട് സൽമാൻ മാപ്പ് പറയണമെന്നാണു ഗോൾഡി ബ്രാറിന്റെ ആവശ്യം. ബിഷ്ണോയ് വിഭാഗക്കാർ വിശുദ്ധമായി കണ്ട് ആരാധിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. പഞ്ചാബി റാപ്പർ സിദ്ദു മൂസേവാലയെ കൊന്നത് താനാണെന്നും അഭിമുഖത്തിൽ ഗോൾഡി ബ്രാർ വെളിപ്പെടുത്തി.

‘‘സൽമാനെ വധിക്കുന്നത് ജീവിതലക്ഷ്യമാണ്. സൽമാൻ ഖാന് മാപ്പുനൽകില്ലെന്ന് ലോറൻസ് ബിഷ്ണോയ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സൽമാന് എതിരായ മാത്രം കാര്യമല്ല. ശത്രുക്കൾക്ക് എതിരെ ജീവനുള്ള കാലം വരെയും പോരാടും. സൽമാൻ ഞങ്ങളുടെ ലക്ഷ്യമാണ്. ശ്രമിച്ചുകൊണ്ടേയിരിക്കും. വിജയിച്ചുകഴിയുമ്പോൾ നിങ്ങളത് അറിയും. സിദ്ദു മൂസേവാല അഹംഭാവമുള്ള ആളായിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള മേൽക്കൈ അദ്ദേഹം മുതലെടുത്തിരുന്നു. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുക എന്നത് ആവശ്യമായിരുന്നു’’– ഗോൾഡി ബ്രാർ അഭിമുഖത്തിൽ പറഞ്ഞു.

Related Articles

Latest Articles