Sunday, May 12, 2024
spot_img

സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ആശ്ചര്യമുണ്ടാക്കുന്നെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഇപ്പോള്‍ കേസ് സിബിഐക്ക് വിടണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍ സതീശനും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടെന്നാണ് വി മുരളീധരന്റെ ആരോപണം.സ്വര്‍ണ്ണക്കടത്ത് കേസ് ബാംഗ്ലൂരിലേക്ക് മാറ്റാന്‍ ഇ ഡി ശ്രമിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്.കേസ് അട്ടിമറിക്കാന്‍ നിരവധി നീക്കങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്ന് ഒരു വോട്ട് ലഭിച്ചിരുന്നു. 139 വോട്ടുകള്‍ യശ്വന്ത് സിന്‍ഹക്ക് ലഭിച്ചപ്പോള്‍ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്ത അംഗത്തെ അഭിനന്ദിക്കുന്നെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോദിയോടുള്ള അന്ധമായ രാഷ്ട്രീയ വിരോധം മൂലം നിലപാടെടുത്തവര്‍ക്ക് കിട്ടിയ തിരിച്ചടിയാണ് ആ ഒരു വോട്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles