Sunday, June 16, 2024
spot_img

പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാൾ;മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്ക‍ര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്ക‍ര്‍. പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണെന്ന് പ്രകാശ് ജാവ്ദേക്ക‍ര്‍ വ്യക്തമാക്കി.ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രഹ്മപുരത്ത് മാലിന്യ നിർമാർജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് പോലും നൽകാത്തത്? സോണ്ടയ്ക്ക് കൂടുതൽ കരാർ നൽകുകയാണ് സംസ്ഥാന സ‍ര്‍ക്കാര്‍ ചെയുന്നത്. ഉദ്യോഗസ്ഥരായ ടോം ജോസിന്റെയും ടി കെ ജോസിന്റെയും സോണ്ട കരാറിലെ പങ്ക് പരിശോധിക്കണം. ഇക്കാര്യത്തിൽ അഴിമതി നടന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണം. സംസ്ഥാന സ‍ര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Latest Articles