Wednesday, May 22, 2024
spot_img

കുറഞ്ഞ ഓവർ നിരക്ക് ; ചെന്നൈക്കെതിരായ വിജയത്തിനിടയിലും സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ

ചെന്നൈ : ചെന്നൈ സൂപ്പർ കിങ്സിനെതിരായ എവേ മത്സരത്തിൽ വിജയത്തിന്റെ തിളക്കത്തിനിടയിലും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് കനത്ത തിരിച്ചടി. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ബിസിസിഐ സഞ്ജുവിന് 12 ലക്ഷം രൂപ പിഴയിട്ടു. ഈ സീസണിൽ ടീം കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. ഇതുകൊണ്ട് തന്നെ നായകനായ സഞ്ജുവിന്റെ പിഴ ശിക്ഷ 12 ലക്ഷം രൂപയിലൊതുങ്ങി

മത്സരത്തിൽ മൂന്നു റൺസിന്റെ ജയം നേടിയ രാജസ്ഥാൻ റോയൽസ്, ലക്നൗ സൂപ്പർ ജയന്റ്സിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് മൂന്നു വിജയങ്ങൾ സഹിതം ആറു പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം. ലക്നൗവിനും ആറു പോയിന്റുണ്ടെങ്കിലും ഉയർന്ന റൺറേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താകുകയായിരുന്നു.

Related Articles

Latest Articles