Sunday, October 4, 2026

തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ല, കുടുംബാധിപത്യ രാഷ്‌ട്രീയത്തെ!സനാതനധർമ്മത്തിനെ അടിച്ചാക്ഷേപിച്ചുകൊണ്ട് വിവാദ പരാമർശം നടത്തിയ ഉദയനിധി സ്റ്റാലിനെതിരെ അതി രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി : സനാതനധർമ്മത്തിനെ അടിച്ചാക്ഷേപിച്ചുകൊണ്ട് വിവാദ പരാമർശം നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നു. തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ലെന്നും മറിച്ച് കുടുംബാധിപത്യ രാഷ്‌ട്രീയത്തെയുമാണെന്ന് രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു.

‘തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ല, കുടുംബാധിപത്യ രാഷ്‌ട്രീയത്തെയാണ്. സനാതന ധർമ്മത്തെയും ഹിന്ദുമതത്തെയും അദ്ദേഹം വിമർശിക്കുന്നത് ഒരു ഉത്കണ്ഠയും കൂടാതെയാണ്. ഇതിനുള്ള കാരണം തന്നെ സംരക്ഷിക്കാൻ സമ്പത്തും കുടുംബാധിപത്യവും രാഷ്‌ട്രീയവും ഉണ്ടെന്ന തോന്നലാണ്. ഇതുകൊണ്ടാണ് അദ്ദേഹം തമിഴ്നാടിനെയും രാജ്യത്തെ ജനങ്ങളെയും അപമാനിക്കുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 65 വര്‍ഷം നമ്മുടെ രാജ്യം കുടുംബാധിപത്യ രാഷ്‌ട്രീയം വച്ചുപുലര്‍ത്തുന്നവരുടെ ചൂഷണത്തിൽ കഴിയുകയായിരുന്നു. ഇത്തരക്കാരെ തുടച്ചുനീക്കേണ്ടത് നമ്മുടെ ദേശീയ ദൗത്യമായി കാണണം.’-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ചെന്നൈയിൽ റൈറ്റേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശവുമായി രംഗത്തു വന്നത്. സനാതന ധര്‍മം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്നും പൂർണമായും തുടച്ചുനീക്കണമെന്നും പറഞ്ഞ ഉദയനിധി സനാതന ധർമം ഡെങ്കി, മലേറിയ പോലുള്ള പകർച്ച വ്യാധികള്‍ക്ക് സമാനമാണെന്നും കുറ്റപ്പെടുത്തി. പിന്നാലെ രാജ്യത്തുടനീളം കടുത്ത വിമർശനമാണ് വിഷയത്തിൽ ഉയരുന്നത്.

Related Articles

Latest Articles