Friday, November 6, 2026

ഉത്തരക്കടലാസും വ്യാജസീലും പ്രതിയുടെ വീട്ടില്‍: യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിവീഴ്ത്തിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സര്‍വകലാശാല ഉത്തരക്കടലാസും വ്യാജസീലും കണ്ടെടുത്ത സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.

പ്രതികളായ ആറ് പേരെയും സര്‍വകലാശാല കോളേജില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് സര്‍വകലാശാല ഉത്തരക്കടലാസും വ്യാജസീലും കണ്ടെത്തിയത്. കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്.

Related Articles

Latest Articles