Saturday, June 1, 2024
spot_img

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; ഒളിവിൽ പോയ മദ്രസാ അദ്ധ്യാപകൻമുഹമ്മദ് നജ്മുദ്ദീൻ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പന്നിയാങ്കര കല്ലായി ഷമോൻ മകൻ മുഹമ്മദ് നജ്മുദ്ദീൻ ആണ് അറസ്റ്റിലായത്.

തൃശ്ശൂർ ചാവക്കാട് പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന കുട്ടിയെയാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം തിരികെ നാട്ടിൽ എത്തിയപ്പോഴാണ് നജ്മുദ്ദീൻ കോഴിക്കോട് വച്ച് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles