Sunday, September 20, 2026

പുതുപ്പള്ളിയങ്കത്തിനു ബിജെപിക്ക് വനിതാ സ്ഥാനാർത്ഥി? പ്രഖ്യാപനം ഇന്ന്, സാധ്യതാ പട്ടിക നേതൃത്വത്തിനു കൈമാറി!

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞദിവസം തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാര്‍ത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. സംസ്ഥാന കോര്‍ കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകളും ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ട്. ബിജെപി അയര്‍കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലാ സഹ പ്രഭാരിയുമായ ടിപി സിന്ധുമോള്‍ എന്നിവരെയാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles

Latest Articles