ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലെ വിധി പ്രഖ്യാപനം ഇന്ന്. കേസില്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാർ നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാൾക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് കേസ് അന്വേഷിച്ച സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2017-ലാണ് പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഡല്‍ഹിയിലെ കോടതികളിലെത്തിയത്. ബലാത്സംഗ കേസിന് പുറമെ പെൺകുട്ടിയുടെ പിതാവിനെ കേസില്‍പെടുത്തുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊലപ്പെടുത്തുകയും ചെയ്‍തതിനും കേസുണ്ട്. രണ്ട് കേസിലും കോടതി സമാന്തരമായാണ് വാദം കേള്‍ക്കുന്നത്.
സെൻഗാറിനെതിരെ ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ സഹോദരന്‍ അതുല്‍ സെന്‍ഗാര്‍, മൂന്ന് പോലീസുകാര്‍ എന്നിവരും മറ്റു ആറുപേരും കേസില്‍ പ്രതികളാണ്.

