Saturday, January 3, 2026

ജന്മനാട്ടിൽ ഗണേശോത്സവം കൊണ്ടാടി ഉണ്ണി മുകുന്ദൻ; പരിപാടി സംഘാടകർക്ക് നന്ദി : ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു

പാലക്കാട്: . ഒറ്റപ്പാലത്ത് വീടിന് സമീപം നടന്ന ഗണേശോത്സവത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.

കൊറോണ കാരണം രണ്ട് വർഷമായി മുടങ്ങിയിരുന്ന ഗണേശോത്സവത്തിൽ ഒരിടവേളയ്ക്ക് ശേഷം പങ്കെടുക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ പരിപാടി സംഘടിപ്പിച്ച ഭാരവാഹികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

.
അതേസമയം , ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഇനി ഉണ്ണി മുകുന്ദന്റേതായി പ്രദർശനത്തിന് ഒരുങ്ങുന്ന ചലച്ചിത്രം .മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Related Articles

Latest Articles