Sunday, October 18, 2026

അടിയന്തര സാഹര്യത്തിലും അടിപതറാത്ത ആത്മവീര്യം!!
സ്വജീവൻ മറന്ന് ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവർ സുശീൽ കുമാറിനെ
ഉത്തരാഖണ്ഡ് സർക്കാർ ആദരിക്കാനൊരുങ്ങുന്നു

ഡെറാഡൂൺ:കാറപകടത്തിൽപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവറെ ഉത്തരാഖണ്ഡ് സർക്കാർ ആദരിക്കാനൊരുങ്ങുന്നു. ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ കുമാറിനെയാണ് ഉത്തരാഖണ്ഡ് സർക്കാർ ആദരിക്കുക. റിപ്പബ്ലിക്ക് ദിനത്തിലാകും ചടങ്ങ്.

തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജിത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. രക്തത്തിൽ കുളിച്ച പന്തിനെ ബസ് യാത്രക്കാരിൽ ഒരാളുടെ തുണികൊണ്ട് പൊതിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പന്ത് ഓടിച്ചിരുന്ന കാർ പൂർണമായും അഗ്നിക്കിരയായി.നേരത്തെ സുശീൽ കുമാറിനെയും പരംജിത്തിനെയും ഉത്തരാഖണ്ഡ് പോലീസ് ആദരിച്ചിരുന്നു. ഇരുവരുടെയും സംയോജിതമായ ഇടപെടലിനെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്.

Related Articles

Latest Articles