Friday, May 17, 2024
spot_img

യോഗി എത്തുന്നു..ഊർജം പകരാൻ,വിജയകേരളത്തിനായി മഹായാത്ര|Yogi Adityanath

കെ സുരേന്ദ്രൻ നയിക്കുന്ന,പുതിയ കേരളത്തിനായി വിജയയാത്ര… ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന കേരള യാത്ര ഈ മാസം 21 മുതൽ. യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും. കാസര്‍കോഡു നിന്നും ആരംഭിച്ച് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

 . അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നതാണ് ബിജെപി ഈ യാത്രയിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.  

യാത്ര കടന്നു പോകുന്ന നൂറ് കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും യാത്രയുടെ ഭാഗമാകും. കേരള സര്‍ക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളെ തുറന്നുകാണിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

അതേസമയം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പാർട്ടി പ്രകടന പത്രിക തയാറാക്കാനുള്ള പ്രത്യേക സമിതിക്ക് രൂപം നൽകി.

. ഫെബ്രുവരി 10 മുതല്‍ 20 വരെ 140 മണ്ഡല കേന്ദ്രങ്ങളിലും പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കും. 13, 14 തീയതികളില്‍ എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്തും.

Related Articles

Latest Articles