Tuesday, May 14, 2024
spot_img

മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിക്കുന്ന ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി ബോളിവുഡ് താരം ഉർവശി റൗട്ടേല; മുടി മുറിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ച് താരം

മഹ്‌സയുടെ മരണത്തെത്തുടർന്ന് അധികാരികൾക്കെതിരെ ഇറാനിയൻ സ്ത്രീകൾ പ്രതിഷേധിക്കുന്ന സമയത്ത് അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉർവശി റൗട്ടേല സോഷ്യൽ മീഡിയയിൽ എത്തി.കൂടാതെ സ്വന്തം മുടിയും മുറിച്ചു. മുടി മുറിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിന്റെ സൗന്ദര്യ നിലവാരത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല മറിച്ച് അവർ എങ്ങനെ വസ്ത്രം ധരിക്കണമെന്നും പെരുമാറണമെന്നും ജീവിക്കണമെന്നും തീരുമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഊന്നിപ്പറയുന്ന കുറിപ്പാണ് നടി എഴുതിയത്.

“”എന്റെ മുടി വെട്ടിക്കളഞ്ഞു! ഇറാനിയൻ സദാചാര പോലീസിന്റെ അറസ്റ്റിന് ശേഷം മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട ഇറാനിയൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പിന്തുണയായി എന്റെ മുടി മുറിക്കുന്നു.ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാനിയൻ സർക്കാരിനെതിരെ മുടി മുറിച്ച് പ്രതിഷേധിക്കുന്നു, സ്ത്രീകളെ ബഹുമാനിക്കുക, സ്ത്രീ വിപ്ലവത്തിന്റെ ആഗോള പ്രതീകം- മുടി സ്ത്രീകളുടെ സൗന്ദര്യത്തിന്റെ പ്രതീകമായി കാണുന്നു. പൊതുസ്ഥലത്ത് മുടിവെട്ടുന്നതിലൂടെ, സ്ത്രീകൾ സമൂഹത്തിന്റെ സൗന്ദര്യ നിലവാരത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും അവർ എങ്ങനെ വസ്ത്രം ധരിക്കണമെന്നും പെരുമാറണമെന്നും ജീവിക്കണമെന്നും തീരുമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും കാണിക്കുന്നു. മുഴുവൻ സ്ത്രീവർഗ്ഗത്തിലും, ഫെമിനിസം ഒരു പുതിയ ഊർജ്ജം നൽകുന്നതായി കാണാം” ഇതാണ് നടിയുടെ കുറുപ്പ്

Related Articles

Latest Articles