Tuesday, October 27, 2026

കാട്ടാക്കടയില്‍ വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ ! ഭർത്താവിനെ കാണാനില്ല ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മുതിവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഭാര്യ മായ മുരളിയാണ് മരിച്ചത്. ഇവർ താമസിക്കുന്ന വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഇവരുടെ ഭര്‍ത്താവും രഞ്ജിത്തിനെ കാണാതായിട്ടുണ്ട്. മായയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Related Articles

Latest Articles