Tuesday, May 14, 2024
spot_img

“എന്റെ സഹോദരൻ മരിച്ചതല്ല ഈ രാജ്യം അവനെ കൊന്നതാണ്” ലോകകപ്പ് വേദിയിൽ കുഴഞ്ഞുവീണ് മരിച്ച അമേരിക്കൻ മാധ്യമപ്രവർത്തകന്റെ സഹോദരന്റെ ആരോപണം ചർച്ചയാകുന്നു; ടൂർണ്ണമെന്റ് ആതിഥേയരാഷ്ട്രമായ ഖത്തർ പ്രതിരോധത്തിൽ; ഖേദം പ്രകടിപ്പിച്ച് ഫിഫ

ദോഹ: തന്റെ സഹോദരൻ മരിച്ചതല്ലെന്നും അദ്ദേഹത്തെ കൊന്നതാണെന്നുമുള്ള അമേരിക്കൻ മാധ്യമപ്രവർത്തകന്റെ സഹോദരന്റെ ആരോപണത്തെ തുടർന്ന് ഖത്തർ സർക്കാർ പ്രതിരോധത്തിൽ. അമേരിക്കൻ മാധ്യമ പ്രവർത്തകനായ ഗ്രാന്റ് വാൾ ആണ് സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണ് മരിച്ചത്
എല്‍ജിബി ടിക്യൂ വിഭാഗത്തോട്ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് റെയിൻബോ ഷര്‍ട്ട്ധരിച്ചതിന്
ഖത്തർ പോലീസ് ഇയാളെ തടഞ്ഞുവച്ചിരുന്നു. ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ അദ്ദേഹത്തെ അഹമ്മദ്ബിന്‍ അലി സ്റ്റേഡിയത്തില്‍ തടയുകയായിരുന്നു. വെള്ളിയാഴ്ച ലുസെയില്‍ ഐക്കോണിക് സ്റ്റേഡിയത്തില്‍ അര്‍ജന്റീന-നെതര്‍ലാന്‍ഡ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഗ്രാന്റ് വാൾ കുഴഞ്ഞുവീണതും മരിക്കുന്നതും.

മരണവിവരം അദ്ദേഹത്തിന്റെ സഹോദരന്‍ എറിക് പുറത്തുവിടുകയായിരുന്നു ഗ്രാന്റിന്റെ മരണത്തില്‍ ഖത്തര്‍സര്‍ക്കാരിന്പങ്കുണ്ടെന്നും എറിക്ആരോപി ച്ചൂ. ലോകകപ്പി ല്‍ റെയിന്‍ബോ ഷര്‍ട്ട്ധരിച്ചതിന്റെ പേരിലാണ് സഹോദരന്‍ ആക്രമിക്കപ്പെട്ടതെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. സഹോദരന്‍ ആരോഗ്യവാനായിരുന്നു. വധഭീഷണി ഉണ്ടെന്ന്അയാള്‍ പറഞ്ഞിരുന്നു. എന്റെ സഹോദരന്‍ മരിച്ചതാണെന്ന് താന്‍ കരുതുന്നില്ല. അദ്ദേഹം കൊല്ലപ്പെട്ടതാണ്.- എറിക് പറയുന്നു . സ്റ്റേഡിയത്തിൽ തടയുകയും പോലീസ് ഗ്രാൻഡ് വാളിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് പോലീസ് അദ്ദേഹത്തെ മർദ്ദിച്ചിരുന്നു എന്ന് സംശയമുണ്ടെന്നാണ് സഹോദരൻ പറയുന്നത്. സംഭവത്തിൽ പിന്നീട് ഫിഫ മാധ്യമ പ്രവർത്തകനോട് മാപ്പ് പറഞ്ഞിരുന്നു.

Related Articles

Latest Articles