Saturday, September 19, 2026

യുഎസ് പ്രസിഡന്റ് ഇസ്രായേലില്‍; ഗാസയിലെ ആശുപത്രി സ്‌ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ലെന്ന് ജോ ബൈഡന്‍

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലെത്തി. ടെൽ അവീവിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു.

ഗാസ മുനമ്പിലെ അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ല, മറ്റ് സംഘമാകാം ഇതിന് പിന്നിലെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിൽ ഇരുനേതാക്കളും സംയുക്തമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശനത്തിനെത്തിയത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേലിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. ടെൽഅവീവിൽ കടുത്ത സുരക്ഷാ നടപടികളാണ് പ്രതിരോധ സൈന്യം ഒരുക്കിയിരുന്നത്. യുഎസ് പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ നിരവധി റോഡുകൾ അടച്ചിടുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles