Wednesday, December 31, 2025

ഇതാണ് മോദി!! ജി20 ഉച്ചകോടിയുടെ അഭിമാന നിമിഷം സോഷ്യൽമീഡിയയിൽ വൈറൽ; ഇന്ത്യന്‍ പ്രധാനമന്ത്രിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത് ജോബൈഡൻ

ദില്ലി: ജി20 ഉച്ചകോടിയിലെ അഭിമാന നിമിഷത്തിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്യുന്നതാണ് ആ വീഡിയോ. രാജ്യത്തലവന്മാര്‍ ബുധനാഴ്ച കണ്ടല്‍വനം കാണാന്‍ പോയിരുന്നു. അവിടെ പ്രകൃതി ആസ്വദിക്കാനും പരസ്പരം സംവദിക്കാനും പോയതായിരുന്നു അവര്‍. അവിടെ മോദി അല്‍പം ദൂരെ നിന്നും ജോ ബൈഡനെ അഭിവാദ്യം ചെയ്തു. ഉടനെ ജോ ബൈഡനും കൈ ഉയര്‍ത്തി മോദിയെ സല്യൂട്ട് ചെയ്തു.

ഇത്ര ദൂരെ നിന്ന് സൗഹൃദത്തിന്‍റെ ഒരു സല്യൂട്ട് കൈമാറാനുള്ള ധീരത മോദിയുടെ നിഷ്കളങ്കതയില്‍ നിന്നുയരുന്ന ഒന്നാണ്. അതിന് അതേ ഊഷ്മളതയോടെ മറുവശത്ത് നിന്നും ഒരു അഭിവാദ്യം കിട്ടുമ്പോള്‍ ഈ രാഷ്ട്ര നേതാക്കള്‍ക്ക് ഏതവസരത്തിലും വ്യക്തിഗതമായി ആശയവിനിമയം നടത്താനുള്ള ഇടവുമാണ് ലഭിക്കുന്നത്.

ചൊവ്വാഴ്ച മോദിയും ജോ ബൈഡനും തമ്മില്‍ ഉച്ചകോടിയ്ക്കിടയില്‍ പ്രത്യേകമായി പരസ്പരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും അങ്ങേയറ്റം സൗഹൃദത്തോടെയാണ് നിമിഷങ്ങള്‍ പങ്കുവെച്ചത്. വ്യക്തിഗതമായ ഈ സൗഹൃദനിമിഷങ്ങള്‍ ലോകനേതാക്കളുമായി കൈമാറാന്‍ കഴിയുന്ന മോദിയുടെ ഈ കഴിവ് ഏറെ പ്രശംസനീയമാണ്.

അതുപോലെ വൈകുന്നേര ഭക്ഷണത്തിനിടയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായി തന്ത്രപരമായി മോദി നടത്തിയ ഒരു അനൗദ്യോഗിക കൂടിക്കാഴ്ചയും എടുത്തു പറയേണ്ടകാര്യമാണ്.

Related Articles

Latest Articles