Saturday, May 4, 2024
spot_img

ഫൈസര്‍, മൊഡേണ വാക്സിനെടുക്കുന്നവര്‍ക്ക് ഹൃദയ വീക്കത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി എഫ്ഡിഎ; കരുതലോടെ ലോകം

ന്യൂയോർക്ക്: കോവിഡിനെതിരെയുള്ള ഫൈസർ, മൊഡേണ വാക്സിനെടുക്കുന്നവർക്ക് അപൂവ്വ ഹൃദയ വീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ).
ഈ വാക്സിനുകൾ സ്വീകരിക്കുന്ന ചുരുക്കം ചിലരിൽ ഹൃദയ വീക്കത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു . വാക്സിനേഷൻ ഹൃദയപേശികളിലുണ്ടാകുന്ന വീക്കം (മയോകാര്‍ഡൈറ്റിസ്‌), പെരികാർഡിറ്റിസ് തുടങ്ങിയ ഹൃദ്രോഗങ്ങളുടെ അപകട സാധ്യതകളെ കൂട്ടുന്നുവെന്നും എഫ്ഡിഎ അറിയിച്ചു.

എന്നാൽ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ച രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ട്. എന്നുള്ളതും ആശ്വാസകരമാണ്. ജൂൺ 11 വരെ 1,200 ലധികം മയോകാർഡിറ്റിസ് അല്ലെങ്കിൽ പെരികാർഡിറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വാക്‌സീന്‍ പ്രതികൂല ഇവന്റ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം (VAERS) അറിയിച്ചു.

പുരുഷന്മാരിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും എഫ്ഡിഎ വ്യക്തമാക്കി. 30 വയസ്സിന് താഴെയുള്ളവരിൽ 309 പേരെ ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിച്ചു. അതിൽ 295 പേരെ ഡിസ്ചാർജ് ചെയ്തുവെന്നും സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)വ്യക്തമാക്കുന്നു. കൂടാതെ വാക്സിൻ സ്വീകരിക്കുന്നവർക്ക് നെഞ്ചുവേദന, ശ്വാസതടസം, ഹൃദയമിടിപ്പിന്‍റെ വേഗതയിലുണ്ടാകുന്ന വ്യതിയാനം തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നും സിഡിസി അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles