Monday, May 20, 2024
spot_img

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ദീപാവലി ആശംസകൾ നേർന്നത് ക്ഷീരപഥത്തിലെ ഒരു കൂട്ടം നക്ഷത്രങ്ങളുടെ ചിത്രവുമായി

മുംബൈ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ദീപാവലി ആശംസകൾ നേർന്നത് ഒരു കൂട്ടം നക്ഷത്രങ്ങളുടെ ചിത്രവുമായി. ക്ഷീരപഥത്തിന്റെ മധ്യഭാഗത്തോട് ചേർന്ന് കിടക്കുന്ന ഏകദേശം ഗോളാകൃതിയിലുള്ള നക്ഷത്രങ്ങളുടെ ശേഖരത്തിന്റെ ചിത്രമാണ് നാസ പുറത്തുവിട്ടത്. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനിയാണ് ഇത് പകർത്തിയത്.

എല്ലാവർക്കും ദീപാവലി ആശംസകൾ! ഗ്ലോബുലാർ ക്ലസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ഈ നക്ഷത്ര വിളക്കുകളുടെ ഉത്സവം നാസ ഹബിൾ പിടിച്ചെടുത്തു. ക്ഷീരപഥത്തിന്റെ ഹൃദയത്തോട് ചേർന്നുള്ള വർണ്ണാഭമായ നക്ഷത്രങ്ങളുടെ ശേഖരം ഇതിൽ അടങ്ങിയിരിക്കുന്നു, എന്ന് ”നാസ ട്വീറ്റ് ചെയ്തു.

നാസയുടെ ദീപാവലി ആശംസകളോട് ആളുകളുടെ പ്രതികരണം ആവേശകരമായിരുന്നു. ചിലർ ഫോട്ടോയെ യഥാർത്ഥ വിളക്കുകളുടെ ഉത്സവം എന്ന് വിശേഷിപ്പിച്ചു. ‘യഥാർത്ഥ ദീപങ്ങളുടെ ഉത്സവം ആണ് രാത്രി സമയങ്ങളിൽ തെളിഞ്ഞ ആകാശത്ത് നമ്മൾ കാണുന്നത് ട്വിറ്റർ ഉപയോക്താവ് പ്രഗ്യാൻ പറഞ്ഞു. നാസയുടെ ദീപാവലി പോസ്റ്റിന് 1,500-ലധികം റീട്വീറ്റുകളും 3,000-ലധികം ‘ലൈക്കുകളും’ ലഭിച്ചു.

Related Articles

Latest Articles