Wednesday, April 24, 2024
spot_img

ഇറാനിലെ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് തടയാൻ വിഷവാതക പ്രയോ​ഗം ; സംഭവത്തിൽ പ്രതിഷേധം ശക്തം

ടെഹ്റാൻ: പെൺകുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ ഇറാനിൽ ക്ലാസ് മുറികളിൽ വിഷവാതക പ്രയോഗം. ഇറാൻ ആരോ​ഗ്യ ഉപമന്ത്രി യോനസ് പനാഹിയാണ് ഈ വിഷയം സ്ഥിരീകരിച്ചത്. ക്വാം നഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികളാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നാണ് യോനസ് നാഹി വ്യക്തമാക്കിയത്.

കഴിഞ്ഞ നവംബറിൽ നൂറ് കണക്കിന് പെൺകുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. ഇത് കരുതിക്കൂട്ടി ചെയ്തതാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം വിഷവാതകപ്രയോ​ഗം നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. പെൺകുട്ടികളുടെ മാതാപിതാക്കൾ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. വിഷയത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. പെൺകുട്ടികൾക്ക് നേരെ വിഷവാതകപ്രയോ​ഗം നടന്ന സംഭവത്തിൽ രഹന്യാന്വേഷണ വിഭാ​ഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുകയാണെന്ന് സർക്കാർ വക്താവ് അലി ബഹദൂരി ജെഹ് റോമി പറഞ്ഞു.

Related Articles

Latest Articles