Tuesday, May 21, 2024
spot_img

കൊടുംചൂടിൽ പൊള്ളി ഉത്തർപ്രദേശ്! മൂന്ന് ദിവസത്തിനിടെ 54 മരണം, 400 പേർ ചികിത്സയിൽ

ദില്ലി: കൊടുംചൂടിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉത്തർപ്രദേശിൽ 54 പേർ മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജൂൺ 15 ന് 23 പേരും ജൂൺ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേർ ചികിത്സയിലുണ്ട്.

പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ലഖ്‌നൗവിൽ നിന്ന് വിദഗ്ദ്ധ സംഘം ബല്ലിയ ജില്ലയിലേക്ക് പുറപ്പെട്ടു. ബിഹാറിലും മരണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ബിഹാറിൽ പാറ്റ്നയിൽ 35 പേരടക്കം 44 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. പാറ്റ്നയിലും 44 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. സാധാരണയിലും അഞ്ച് ഡിഗ്രിയോളം ഉയർന്ന ചൂടാണ് ഉത്തർപ്രദേശിൽ പലയിടത്തും അനുവപ്പെടുന്നതെന്നാണ് വിവരം.

Related Articles

Latest Articles