Tuesday, September 22, 2026

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ അടുത്ത ആഴ്ചയോടെ !ഭാരതത്തിൽ ഒരു സംസ്ഥാനം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് ഇതാദ്യം

ഡെറാഡൂൺ : ഏകീകൃത സിവില്‍കോഡ് അടുത്തയാഴ്ചയോടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത സിവില്‍കോഡിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞവര്‍ഷം ചുമതലപ്പെടുത്തിയിരുന്ന സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്ന് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതോടെ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബില്ല് പാസാക്കാനായി ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും ഉടന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്നും ഈ വര്‍ഷം ജൂണില്‍ രഞ്ജന ദേശായി പറഞ്ഞിരുന്നു. 2.30 ലക്ഷം നിര്‍ദേശങ്ങളായിരുന്നു സമിതിക്ക് ലഭിച്ചത്.

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്താനായാല്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്ത് സര്‍ക്കാരും ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്നാണ് വിവരം.

Related Articles

Latest Articles