പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഫെബ്രുവരി 15 ശനിയാഴ്ച ഉത്രം മഹോത്സവം. ഇതിനോടനുബന്ധിച്ച് തിരുവാഭരണചാർത്ത്, കളഭാഭിഷേകം,ഉത്രസദ്യയും ഉണ്ടായിരിക്കും. ഭഗവാന്റെ തിരുവാഭരണം വലിയകോയിക്കൽ ക്ഷേത്രത്തിൽ ചാർത്തുന്നതാണ് എല്ലാ ഭക്തജനങ്ങൾക്കും തിരുവാഭരണം ദർശിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .ഭഗവാന്റെ തിരുവുത്സവ ദിനം ഉച്ചപാട്ട്,തിരു: എഴുന്നള്ളത്ത് ,വേലകളി,സോപാനസംഗീതം,കളമെഴുത്തും പാട്ടും,നായാട്ടുവിളി,തുടങ്ങി മറ്റ് വിശേഷാൽ വഴിപാടുകളും ഉണ്ടായിരിരിക്കും .ഇത് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് വലിയകോയിക്കൽ ക്ഷേത്രഉപദേശകസമിതിയുമായി ബന്ധപ്പെടാനുള്ള അവസരവും ഉണ്ട്.ഭക്തജനങ്ങൾക്കായി വൻ സജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

