Wednesday, May 29, 2024
spot_img

തന്ത്രി മണ്ഡലം തിരു. ജില്ല 8 – മത് വാർഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും;ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:അഖില കേരളാ തന്ത്രി മണ്ഡലം തിരു ജില്ലാ മണ്ഡലത്തിന്റെ 8 മത് വാർഷിക സമ്മേളനം തിരുവനന്തപുരം കൈതമുക്ക് അനന്തപുരം അഡിറ്റേറിയത്തിൽ വച്ച് നാളെ രാവിലെ വേദ മന്ത്രഘോഷത്തോട് കൂടി ആരംഭിക്കും. 8 മണിക്ക് വാർഷിക കൗൺസിലും പൊതുയോഗവും നടക്കും.
തിരു. ജില്ലാ പ്രസിഡന്റ് വാഴയിൽ മഠം എസ് വിഷ്ണുനമ്പൂതിരി അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ എസ് ഗണപതി പോറ്റി പൊതുയോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് വാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി എൻ മഹാദേവൻ പോറ്റി അവതരിപ്പിക്കും.

ജില്ലാ പ്രസിഡന്റ് വാഴയിൽ മഠം എസ് വിഷ്ണുനമ്പൂതിരി രാവിലെ 9.30 ധ്വജാരോഹണം നടത്തും. വിദ്യാപീഠം പ്രാൻസിപ്പാൾ എം കൃഷ്ണ പ്രസാദ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കും. 10.30 മണിക്ക് ഈശ്വര പ്രാർത്ഥനയോട് കൂടി വാർഷിക സമ്മേളനം ആരംഭിക്കും. തിരുജില്ലാ പ്രസിഡന്റ് വാഴയിൽ മഠം എസ് വിഷ്ണുനമ്പൂതിരി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും.

തന്ത്രി മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം S രാധാകൃഷ്ണൻ പോറ്റി ഭദ്രദീപ പ്രോജ്ജ്വലനം നടത്തും. വിശിഷ്ട അതിഥികളായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രഭാകരൻ , മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി എം അരവിന്ദാക്ഷ കുറുപ്പ് , യോഗക്ഷേമസഭ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി എം വി , സുബ്രഹ്മണ്യൻ നമ്പൂതിരി , തന്ത്രി മണ്ഡല വിദ്യാപീഠം ചെയർമാൻ കെ പി .വിഷ്ണു നമ്പൂതിരി, തന്ത്രി മണ്ഡലം സംസ്ഥാന സി ആർ ഒ വാമനൻ നമ്പൂതിരി, യോഗക്ഷേമസഭ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് മല്ലികാ നമ്പൂതിരി , തന്ത്രി മണ്ഡല വിദ്യാപീഠം HOD മാരായ തന്ത്രരത്നം എൻ കിഷോർ നമ്പൂതിരി ,ഡോ . പി എം ഹരീഷ് നമ്പൂതിരി , പങ്കജകേശവം കെ ഓമനകുട്ടൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ .പ്രഭാകരൻ, ജില്ലാ സംഘടനാ സെക്രട്ടറി ബിജു, കൊല്ലം ജില്ലാ പ്രസിസന്റ് ശങ്കരര് ഭദ്രാസര് , കണ്ണൂർ ജില്ലാ പ്രസിഡന്റ് നന്ദകുമാർ , ആലപ്പുഴ ജില്ലാ വൈസ് പ്രസിസന്റ് പി കൃഷ്ണൻ നമ്പൂതിരി ,പത്തനംതിട്ട ജില്ലാ സെക്രട്ടറി മധുസൂദനൻ നമ്പൂതിരി , യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് അഡ്വ.ശംഭു നമ്പൂതിരി, സംസ്ഥാന കൗൺസിൽ അംഗം സാജൻ പണ്ടാരത്തിൽ ജില്ലാ സെക്രട്ടറി എൻ ജയ കൃഷ്ണൻ , എന്നിവർ യോഗത്തിൽ പങ്കെടുക്കും.

തിരുവനനന്തപുരം ജില്ലാ മണ്ഡലത്തിലും സഭയിലും അംഗങ്ങളായ കുടുംബത്തിലെ SSLC , +2, ബിരുദം, ബിരുദാനന്തര ബിരുദം , മെഡിക്കൽ , എൻജിനീയറിംഗ് , ഡോക്ടറേറ്റ് എന്നിവയിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാശ്രീ പുരസ്ക്കാരം വിതരണം എന്നിവയും ഉണ്ടായിരിക്കും

Related Articles

Latest Articles