Sunday, May 5, 2024
spot_img

പോക്‌സോ കേസ്;മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ ഇബ്രാഹിം അറസ്റ്റിൽ;പരാതി വ്യാജമെന്ന് മഹല്ല് കമ്മിറ്റി;അന്വേഷണം

മലപ്പുറം : പോക്‌സോ കേസില്‍ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.പാങ്ങ് സ്വദേശിയും കോഡൂര്‍ മുണ്ടക്കോട് മദ്രസ അദ്ധ്യാപകനുമായ ഇബ്രാഹിമാണ് അറസ്റ്റിലായത്.

എന്നാൽ ഇബ്രാഹിമിനെതിരെയുള്ളത് വ്യാജ പരാതിയാണെന്നാരോപിച്ച് പള്ളി മഹല്ല് കമ്മിറ്റിയിലെ ചിലര്‍ രംഗത്തുവന്നു. കഴിഞ്ഞ ആഴ്‌ച്ച മഹല്ലില്‍ ലഹരിക്കെതിരെ പ്രചരണം നടത്തിയിരുന്നു. ഇതോടെ ചിലര്‍ ലഹരി വിരുദ്ധ പ്രചാരകരായ യുവാവിനെതിരെ രംഗത്തുവന്നു . ഇതിനെതിരെ മഹല്ല് കമ്മിറ്റിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി . ഇതിന്‍റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നാണ് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നത്. സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്. എസ് ഐ സന്ധ്യാദേവിയാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Latest Articles