Sunday, January 4, 2026

ദുബായിലെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം പങ്കിട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍

ദുബായ്: ദുബായിലെ ലേബര്‍ ക്യാമ്പില്‍ അപ്രതീക്ഷിത അതിഥിയായി എത്തി. ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ദുബായിയില്‍ എത്തിയത്.

ടിക്കറ്റ് കൂലി വലിയ പ്രശ്‌നമാണെന്നും , അതൊന്ന് കുറയ്ക്കാന്‍ നടപടി വേണമെന്നുമായിരുന്നു ലേബര്‍ക്യാമ്പിലുള്ളവരുടെ ആവശ്യം .
വിവിധ സര്‍ക്കാരുകള്‍ മാറി വരുമ്പോഴെല്ലാം ഈ പ്രശ്‌നം പല പ്രാവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി . ഇക്കാര്യം താന്‍ വ്യോമയാന മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു .

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലെ പൗരസ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് അദേഹം ദുബായിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചത്. തൊഴിലാളികള്‍ക്കൊപ്പമാണ് അദേഹം ഉച്ചഭക്ഷണം കഴിച്ചത്.

വിദേശകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം വി. മുരളീധരന്‍ പങ്കെടുക്കുന്ന യുഎഇയിലെ ആദ്യ പൊതു പരിപാടിയാണ് ഇത്. രണ്ടു ദിവസത്തെ നൈജീരിയ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ദുബായിയില്‍ എത്തിയത്.

Related Articles

Latest Articles