Friday, May 10, 2024
spot_img

ഭീകരതയ്‌ക്കെതിരായ നടപടികളെ ഏഷ്യന്‍ രാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്ന് യു എന്നില്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍

ദില്ലി: ഭീകരവാദത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ കൈക്കൊള്ളുന്ന നടപടികളെ ഏഷ്യന്‍ രാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭ സമ്മേളനത്തിന്‍റെ ഭാഗമായി ഏഷ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭീകരവാദത്തെ സാമ്പത്തികമായും രാഷട്രീയമായും ധാര്‍മ്മികമായും പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരായ ആഗോള ഉടമ്പടി എത്രയും വേഗം പ്രാവര്‍ത്തികമാക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ അഭ്യര്‍ത്ഥിച്ചു. ഗള്‍ഫ് മേഖലയില്‍ ചില രാജ്യങ്ങള്‍ തങ്ങളുടെ തന്ത്രപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി നടത്തുന്ന ശ്രമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര ശ്രമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള നടപടികള്‍ അടിയന്തിരമായി ഉണ്ടാവുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

Latest Articles