Friday, October 30, 2026

പിണറായിയുടെ പാദം പതിഞ്ഞ മൈതാനം നവകേരള സദസ്സ് മൈതാനം എന്നറിയപ്പെടണമെന്ന് V N വാസവൻ !

ഇടത് സർക്കാരിന്റെ നവകേരള സദസ് വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കാരണം, ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടികൾ ധൂർത്തടിച്ച് നടത്തുന്ന നവകേരള സദസിനെ എന്തോ വലിയ പദയാത്ര പോലെയൊക്കെയാണ് മുഖ്യനും മന്ത്രിമാരും പുകഴ്ത്തുന്നത്. ഇപ്പോഴിതാ, മന്ത്രി വി.എൻ വാസവന്റെ അത്തരത്തിലുള്ള പുകഴ്ത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

നവകേരള സദസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെത്തിയ മൈതാനം നവകേരള സദസ് മൈതാനം എന്ന പേരിൽ അറിയപ്പെടണമെന്നാണ് മന്ത്രി വിഎൻ വാസവൻ പറയുന്നത്. പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്താണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടന്നത്. ഈ മൈതാനമാണ് ഭാവിയിൽ നവകേരള സദസ് മൈതാനം എന്ന പേരിൽ അറിയപ്പെടട്ടെയെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്. കോട്ടയത്ത് മാർപാപ്പ എത്തിയ മൈതാനം പോപ്പ് മൈതാനമെന്ന പേരിൽ അറിയപ്പെട്ടിരുന്നു. അത് പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ നിർദ്ദേശം. എന്നാൽ മന്ത്രിയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇപ്പോൾ പരിഹാസവുമായി രംഗത്തെത്തുന്നത്. കേരളത്തിന്റെ പേരു തന്നെ മാറ്റട്ടെ എന്നാണ് ഒരാൾ ചോദിക്കുന്നത്. വെട്ടവും വെളിച്ചവും ഉള്ള ഒന്നുപോലും ഇല്ലലോ ഈശ്വര ഈ മന്ത്രി സഭയിൽ എന്നാണ് മറ്റൊരാൾ പറയുന്നത്. അഴിമതിഭൂത മൈതാനം എന്നറിയപ്പെടും, ആ മൈതാനത്തിന്റെ കാര്യം കഴിഞ്ഞു എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.

Related Articles

Latest Articles