Sunday, May 5, 2024
spot_img

വരാൻപോകുന്നത് ‘കോവിഡ് സുനാമി’; വാക്‌സിനേഷൻ വേഗത്തിലാക്കുക മാത്രം ഏകപോംവഴി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: ലോകരാജ്യങ്ങളിൽ വീണ്ടും കോവിഡ് പിടിമുറുക്കുകയാണ്. ഈ പ്രതികൂല സാഹചര്യത്തിൽ നിർണ്ണായക മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (WHO).വരാൻ പോകുന്നത് ’കോവിഡ് സുനാമി’യാണെന്നും അധികവും അതി തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.ഇതിനെ ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് പിടിച്ചു നിർത്താൻ കഴിയുന്നില്ലെന്നുമുള്ള ആശങ്കയും രേഖപ്പെടുത്തി.

ലോകത്ത് കുത്തനെ ഉയരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടനയുടെ ഈ വിലയിരുത്തൽ. 2021 ഡിസംബർ 27 നും 2022 ജനുവരി 2 നും ഇടയിലുള്ള ആഴ്ചയിൽ ആഗോളതലത്തിൽ 9.5 ദശലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനമാണ് കൊറോണ കേസുകളിൽ വന്ന വർദ്ധനവ്.

ഈ കാലയളവിൽ കൊറോണ മരണങ്ങളിലും വലിയ വർദ്ധനവ് രേഖപ്പെടുത്തി.10 ശതമാനമാണ് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് മരണങ്ങളിൽ രേഖപ്പെടുത്തിയ വർദ്ധനവ്.41,000 ലധികം മരണങ്ങളാണ് കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് ലോകത്തുണ്ടായതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. കോവിഡ് വകഭേദങ്ങളുടെ അതിതീവ്ര വ്യാപനശേഷിയും അപകട സാധ്യതയും കണക്കിലടുക്കുകയാണെങ്കിൽ കോവിഡ് വകഭേദങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്‌ക്കാനും ആശുപത്രി വാസങ്ങളിൽ കുറവ് വരുത്താനും വാക്‌സിനേഷനും മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ എന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles