Monday, April 29, 2024
spot_img

‘കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കണം’; തമിഴ്‌നാടിനും കര്‍ണാടകത്തിനും കർശന നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ടു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണു വാക്‌സിനേഷൻ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്.

എന്നാൽ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ കേരളത്തില്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് വ്യാപനം കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റെ സോണുകളില്‍ ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും സഞ്ചാര നിയന്ത്രണവും അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്

അതേസമയം കേരളത്തില്‍ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതല്‍ 19 ശതമാനം വരെയാണ് ഉള്ളത്. അതുകൊണ്ട് കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles