Thursday, May 9, 2024
spot_img

കോവിഡ് വ്യാപനം തടയാൻ കേന്ദ്രം കേരളത്തിനോട് മുന്നോട്ട് വയ്ക്കുന്ന അഞ്ച് നിർദേശങ്ങൾ ഇതാ

ദില്ലി: തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേരളത്തില്‍ കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാർ നിർദേശം നൽകി.

രോഗം ബാധിച്ചയാളുമായി സമ്പർക്കമുളള 25 പേരെ വരെ കണ്ടെത്തി ക്വാറന്‍റൈനിലാക്കണമെന്നാണ് പ്രധാന നിര്‍ദേശം. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹോം ഐസലേഷൻ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും നിര്‍ദേശത്തിൽ പറയുന്നു.

രണ്ടാം ഡോസ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. വാക്സിനേഷന്‍ എടുത്തതിന് ശേഷം രോഗം വന്നവരെ കുറിച്ച് പഠനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു. 2021 ജൂലൈ 19 മുതൽ കേരളത്തിൽ രോഗം വർ‌ധിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles