Sunday, May 19, 2024
spot_img

വാക്സിന്‍ എടുത്ത് മകൾ മരിച്ച സംഭവം; ആയിരം കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍

മുംബൈ: കൊവിഡ് വാക്സിന്‍ എടുത്ത് മകൾ മരിച്ച സംഭവത്തിൽ പിതാവ് ഹൈക്കോടതിയില്‍. ആയിരം കോടിയുടെ നഷ്ടപരിഹാരമാണ് മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുമായി പെൺകുട്ടിയുടെ പിതാവും ഔറംഗബാദ് സ്വദേശിയുമായ ദിലീപ് ലുനാവത് എന്ന പിതാവ് ആവശ്യപ്പെടുന്നത്.

ഹര്‍ജിക്കാരനായ ദിലീപ് ലുനാവത് നാസിക്കില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ സ്‌നേഹല്‍ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നതായി വ്യക്തമാക്കി. 2021 ജനുവരി 28നാണ് മകള്‍ വാക്സിന്‍ എടുത്തത്. തുടര്‍ന്ന് മാര്‍ച്ച്‌ ഒന്നിന് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണം മകള്‍ മരിക്കുകയും ചെയ്തുവെന്നാണ് പിതാവ് ആരോപിക്കുന്നത്.

ശരീരത്തിന് അപകടമോ ഭീഷണിയോ ഇല്ലെന്നും വാക്സിന്‍ സുരക്ഷിതമാണെന്നും ഉറപ്പുനല്‍കിയായിരുന്നു ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവർ തന്റെ മകളെപ്പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്ന് പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles