പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സിയും അപകട സ്ഥലത്തുനിന്ന് മാറ്റി. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്കാണ് ബസുകൾ ഇന്ന് മാറ്റിയത്. എന്നാൽ, കേസില്‍ അറസ്റ്റിലായ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. നാളെ വരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി.
ടൂറിസ്റ്റ് ബസ് ഉടമ എസ്. അരുണിനെയും ഡ്രൈവർ ജോമോനെയും ഇന്നലെ ഉച്ചകഴിഞ്ഞ് നാട്ടകത്തെ സ്വകാര്യ ബസ് സർവീസ് സെന്ററിൽ എത്തിച്ചു തെളിവെടുത്തിരുന്നു. ആലത്തൂർ ഡി.വൈ.എസ്.പി.ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരിട്ടെത്തിയായിരുന്നു തെളിവെടുപ്പ് നടത്തിയത്.

