Thursday, May 16, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 30 13 പാർട്ടികളുമായി ചേർന്ന് വാജ്‌പേയ് നടത്തിയ ഇന്ത്യാ ഭരണം സി. പി. കുട്ടനാടൻ

1998 ജനുവരി 1ന് തന്നെ 12ആം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് ഉത്സവത്തിന് കൊടിയേറ്റം നടത്തി. ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു. രാജീവ് രത്ന കൊല്ലപ്പെട്ട ശ്രീ. പെരുമ്പത്തൂരിൽ ജനുവരി 11ന് കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചുകൊണ്ട് സോണിയ രാജീവ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. ഒന്ന് ആഞ്ഞുപിടിച്ചാൽ ഭരണം പിടിയ്ക്കാം എന്ന ആത്മവിശ്വാസവുമായി ബിജെപി തങ്ങളുടെ ജനപ്രിയ നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിച്ചു. ജെയ്ൻ ഹവാലാ കേസിൽ എൽകെ അദ്വാനിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് സുപ്രീംകോടതി വിധി 1997ൽ തന്നെ വന്നിരുന്നതിനാൽ ബിജെപിയ്ക്ക് ആശ്വസമുണ്ടായി.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചരിത്രത്തിലെ ഒരു കറുത്ത എട് സംഭവിയ്ക്കുവാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളുടെ ഭാഗമായി ബിജെപി പ്രതീക്ഷ പുലർത്തുന്ന കോയമ്പത്തൂരിൽ 1998 ഫെബ്രുവരി 14ന് ബിജെപി സംഘടിപ്പിച്ച റാലിയിൽ അദ്വാനിയടക്കമുള്ള നേതാക്കൾ പ്രസംഗിയ്ക്കാൻ എത്തിച്ചേരേണ്ടതായിരുന്നു. അദ്വാനിജി എത്തുവാൻ അല്പം വൈകിയപ്പോൾ കോയമ്പത്തൂറിലേ ബിജെപി വേദിയടക്കം 12 കിലോമീറ്റർ ചുറ്റളവിൽ 13 സ്ഫോടനങ്ങൾ നടന്നു. പരിയ്ക്കേറ്റവരെ ആശുപത്രീയിൽ എത്തിച്ചപ്പോൾ അവിടെയും സ്ഫോടനം നടത്തി എല്ലാവരുടെയും മരണം ഉറപ്പാക്കി. ആരാണ് ഇത് ചെയ്തതെന്ന് ഓർമ വരുന്നുണ്ടോ..? അൽ ഉമ്മത്ത് എന്ന ഇസ്ലാമിക ഭീകര സംഘടനയായിരുന്നു ഇത് ചെയ്തത്. അബ്ദുൽ നാസർ മദനി ആയിരുന്നു സൂത്രധാരൻ. അവിടം കൊണ്ട് തീർന്നില്ല, 15, 16, 17 തീയതികളിലായി മൊത്തത്തിൽ 19 സ്ഫോടനങ്ങൾ നടന്നു. 59 പേർ കൊല്ലപ്പെടുകയും 200ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്ത ഈ സംഭവം തിരഞ്ഞെടുപ്പ് റാലികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഇന്ത്യയെ കൂടുതൽ ബോധവാന്മാരാക്കി.

ഫെബ്രുവരി 16ന് പൊതുതെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം നടന്നു. 222 സീറ്റുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ് 100 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വോട്ട് രേഖപ്പെടുത്തി. പരക്കെ അക്രമങ്ങളും നടന്നു. മൊത്തത്തിൽ 21 മനുഷ്യ ജീവനുകൾ ഈ തിരഞ്ഞെടുപ്പ് ദിവസത്തിൽ രാഷ്ട്രീയത്തിൻ്റെ പേരിൽ നഷ്ടമായി.

തിരഞ്ഞെടുപ്പ് ചൂട് കത്തിനിൽക്കെ ബിജെപിയുടെ സാദ്ധ്യതകളെ മങ്ങലേല്പിച്ചുകൊണ്ട് ഒരു വാർത്ത സൃഷ്ടിയ്ക്കുവാനായി കോൺഗ്രസിൻ്റെ തന്ത്രങ്ങൾ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ മറിച്ചിടാനുള്ള പണികൾ പയറ്റി. ബിഎസ്പിയെക്കൊണ്ട് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള കളി ഫെബ്രുവരി 21ന് കോൺഗ്രസ്സ് ചെയ്തു. ബിഎസ്പിയുടെ പിന്തുണ നഷ്‌ടമായ ബിജെപി സർക്കാർ നിലം പൊത്തി. ഇത് വലിയ വാർത്തയാക്കിക്കൊണ്ട് ലോക്സഭാ വോട്ടർമാർക്കിടയിൽ ബിജെപിയ്ക്ക് വോട്ടു ചെയ്യാനുള്ള പ്രതീതിയിൽ കുറവ് വരുത്തുക എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ ബിജെപി കോടതിയിൽ പോയി. ഒടുവിൽ അവിശ്വാസ വോട്ടെടുപ്പ് നടക്കും വരെ സർക്കാരിന് തുടരാൻ അവകാശമുണ്ടെന്ന് ഫെബ്രുവരി 23ന് കോടതി വിധിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് വാർത്തകളേക്കാൾ ജനങ്ങൾ ഉത്തർപ്രദേശ് രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിയ്ക്കാനാരംഭിച്ചു. ഫെബ്രുവരി 22ന് ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം 184 സീറ്റുകളിലേക്ക് നടക്കുമ്പോഴും ജനത സംസാരിച്ചത് ഉത്തർപ്രദേശ് നിയമസഭയെക്കുറിച്ചായിരുന്നു. ഒടുവിൽ ഫെബ്രുവരി 26ന് ഉത്തർപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് നടന്നു. ബിജെപി മുഖ്യമന്ത്രി കല്യാൺ സിംഗിൻ്റെ ചാണക്യ തന്ത്രത്തിൽ ബിഎസ്പിയിലെ തന്നെ എംഎൽഎമാരെ അടർത്തി പിന്തുണ കരസ്ഥമാക്കി ബിജെപിയുടെ സർക്കാർ നിലനിന്നു. ഇത് രാജ്യമെമ്പാടും ബിജെപിയ്ക്ക് വോട്ടു ചെയ്യാൻ ഉദ്ദേശിച്ചിരുന്നവർക്ക് ആവേശമായി. അങ്ങനെ ഫെബ്രുവരി 28ന് 131 സീറ്റുകളിലേക്ക് നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ രാഷ്ട്രീയക്കാർക്ക് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബോദ്ധ്യപ്പെട്ടു.

മാർച്ച് 2ന് വോട്ടെണ്ണൽ തുടങ്ങി. വൈകുന്നേരത്തോടെ കുറെ മണ്ഡലങ്ങളിലെ ഫലമൊക്കെ അറിവായി. ആദ്യമായി EVM (വോട്ടിങ് മിഷീൻ) ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ബിജെപിയും സഖ്യകക്ഷികളും 251 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റ രാഷ്ട്രീയ സഖ്യമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസും സഖ്യകക്ഷികളും 166 സീറ്റുകളും യുണൈറ്റഡ് ഫ്രണ്ട് 96 സീറ്റുകളും നേടി. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഈ സഭയും രാഷ്ട്രീയ കളികൾക്ക് നിലമൊരുക്കി.

ബിജെപി ഭരിക്കുന്നത് തടയാൻ ഐക്യമുന്നണിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് മാർച്ച് 3ന് പ്രഖ്യാപിച്ചു. പക്ഷെ കോൺഗ്രസിനോട് അടുക്കാൻ മറ്റു പാർട്ടികൾ തയ്യാറായില്ല. ബിജെപിയോട് അന്ന് ഇങ്ങനൊക്കെ ചെയ്ത കോൺഗ്രസിനോട് ബിജെപിക്കാർ ഇന്ന് തിരിച്ചൊന്നും ചെയ്യാൻ പാടില്ല എന്നതാണ് ഇന്നത്തെ കോൺഗ്രസ്സ് സ്നേഹികളുടെ ആവശ്യം.

അടൽ ബിഹാരി വാജ്‌പേയിയെ തങ്ങളുടെ പാർലമെൻ്ററി പാർട്ടി നേതാവായി മാർച്ച് 7ന് ബിജെപി തിരഞ്ഞെടുത്തു. മാർച്ച് 9ന് സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. ഇതൊരു കോമഡി സംഭവമാണ്. സീതാറാം കേസരി മൂത്രമൊഴിയ്ക്കാൻ പോയപ്പോഴാണ് പ്രസിഡണ്ട് സ്ഥാനം പോയതെന്നാണ് പൊതു സംസാരം. മാർച്ച് 14ന് സോണിയ ഗാന്ധി എഐസിസി പ്രസിഡണ്ടായി കോൺഗ്രസിലെ നെഹ്‌റു കുടുംബാധിപത്യത്തെ അരക്കിട്ടുറപ്പിച്ചു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിയ്ക്കാൻ 1998 മാർച്ച് 10ന് രാഷ്‌ട്രപതി കെ. ആർ. നാരായണൻ ക്ഷണിച്ചു. പാലമെൻ്ററി പാർട്ടി നേതാവായ വാജ്‌പേയിക്ക് സർക്കാർ രൂപീകരിക്കാൻ “പ്രാപ്തിയും മനസ്സുമുണ്ടോ” എന്ന് രാഷ്ട്രപതി ചോദിച്ചു. തുടർന്ന് സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിയ്ക്കാൻ ബിജെപി ഒരുമ്പെട്ടു. അങ്ങനെ മാർച്ച് 14ന് ജയലളിതയുടെ എഐഎഡിഎംകെയുടെ പിന്തുണ ബിജെപിയ്ക്ക് കിട്ടി. തുടർന്ന് വാജ്‌പേയ്ജിയുടെ നേതൃത്വത്തിൽ 13 സഖ്യകഷികളുടെ പിന്തുണയോടെ മാർച്ച് -19ന് ബിജെപി സർക്കാർ അധികാരത്തിലെത്തി.

10 ദിവസങ്ങൾക്കുള്ളിൽ സർക്കാരിനുള്ള വിശ്വാസം സഭയിൽ തെളിയിക്കണം എന്ന് രാഷ്ട്രപതി വാജ്‌പേയിക്ക് നിർദ്ദേശം നൽകി. അങ്ങനെ മാർച്ച് 28ന് തെലുങ്ക് ദേശം പാർട്ടിയുടെ അവസാന നിമിഷത്തെ പിന്തുണയിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം 13 വോട്ടുകൾക്ക് പാർലമെണ്ടിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. ബിജെപി പ്രവർത്തകർക്ക് ആഹ്ളാതിരേകം ഉണ്ടായി. ആദ്യമായി ബിജെപി സർക്കാർ തങ്ങളുടെ നിലമുറപ്പിച്ചത് ഇങ്ങനെയായിരുന്നു. പാർട്ടിയെ അധികാരത്തിലെത്തിച്ച എൽ. കെ. അദ്വാനി, ബിജെപിയുടെ പ്രസിഡണ്ട് സ്ഥാനം ഏപ്രിൽ 14ന് കുശഭാവു താക്കറെയെ ഏല്പിച്ചുകൊണ്ട് സർക്കാരിലെ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു.

ഇന്ത്യ ഭരിക്കുകയാണെങ്കിൽ ഇന്ത്യയെ ഒരു പ്രധാന ആണവരാഷ്ട്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി ശ്രീമാൻ അടൽബിഹാരി വാജ്‌പേയ്യുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയത്. അതിൻ്റെ വാഗ്ദാന പാലനമെന്നോണം ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തി (പൊഖ്റാൻ-2) 1998 മെയ് 11-13 തീയതികളിൽ സംഭവിച്ചു. അഞ്ച് പരീക്ഷണങ്ങൾ നടത്തിയതിൽ ആദ്യത്തേത് ഫ്യൂഷൻ ബോംബുകളും ബാക്കി നാലെണ്ണം ഫിഷൻ ബോംബുകളും ആയിരുന്നു. മികച്ച സാങ്കേതിക തികവോടെ സാദ്ധ്യമായ ഈ ആണവ പരീക്ഷണങ്ങൾ ഇന്ത്യയ്ക്ക് ലോക ശക്തിയായി പേരെടുക്കാൻ പോന്നവയായിരുന്നു. ഓപ്പറേഷൻ ശക്തിയുടെ ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്ററായിരുന്ന ഭാരത ഭക്തൻ ഡോ. എ പി ജെ അബ്ദുൽ കലാം എന്ന ആണവ ശാസ്ത്രജ്ഞൻ്റെ ബുദ്ധി വൈഭവത്തിൽ ഇന്ത്യ പുതിയ ഉയരങ്ങൾ കീഴടക്കി. രാഷ്ട്ര ശത്രുക്കൾക്ക് വ്യക്തമായ സന്ദേശം നൽകുന്ന ഈ പരീക്ഷണങ്ങൾ ഇന്ത്യൻ ജനതയ്ക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഇതേതുടർന്ന് അമേരിക്കയും ജപ്പാനും ഇന്ത്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

ഒരു വലിയ പ്രകൃതി ദുരന്തം ഇക്കാലത്ത് ഗുജറാത്തിനെ കാത്തിരുന്നു. ജൂൺ 9ന് ഗുജറാത്തിൻ്റെ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചു. മഹാവിനാശകരമായ നാശനഷ്ടമുണ്ടായി. ആൾനാശം ഭീമമായിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം 1,120 മനുഷ്യർ ഈ ദുരന്തത്തിൽ മരിച്ചു. ഇത് അന്നത്തെ വലിയ വാർത്തയായി. ഇതിനിടയിലെല്ലാം തന്നെ നദീജല തർക്കം മുതലായ തെക്കേ ഇന്ത്യൻ വിഷയങ്ങളിൽ എഐഡിഎംകെ വാശി പിടിച്ചു കൊണ്ട് കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിയ്ക്കും എന്ന ഭീഷണിയിൽ വളരെയധികം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതെല്ലാം പരിഹരിച്ച് വാജ്‌പേയ് സർക്കാർ തട്ടിയും മുട്ടിയും മുമ്പോട്ട് നീങ്ങിക്കൊണ്ടിരുന്നു.

ഇതിനിടയിൽ കാശ്മീരിൽ നിന്നും ദുഃഖ വാർത്തയെത്തി. ജൂൺ 19ന് ജമ്മു കശ്മീർ സംസ്ഥാനത്തെ ദോഡ ജില്ലയിലെ ചാപ്നാരി ഗ്രാമത്തിൽ നടന്ന ഹിന്ദു വിവാഹ ആഘോഷ ചടങ്ങിലേക്ക് അല്ലാഹുവിൻ്റെ തോക്കുകൾ നിറയൊഴിച്ചു. 25 ഹിന്ദുക്കളെ കൊന്ന് തള്ളി മുസ്ലിം ഭീകരർ സ്വർഗത്തിന് അർഹരായി. തുടർന്ന് ഇന്ത്യൻ സുരക്ഷാ സേന ഭീകരർക്കുള്ള സമ്മാനം നൽകുവാനായി തിരച്ചിൽ ആരംഭിച്ചു. അങ്ങനെ ഓഗസ്റ്റ് 4ന് കശ്മീരിൽ 19 മുസ്ലിം ഭീകരർക്ക് ഇന്ത്യൻ പട്ടാളത്തിൻ്റെ തോക്കുപയോഗിച്ച് ഹിദായത്ത് നൽകി. തുടർന്ന് ഇന്ത്യാ പാകിസ്ഥാൻ അതിർത്തി സംഘർഷഭരിതമായി. പരസ്പരം പട്ടാളക്കാർ വെടിവച്ചു. നൂറിലധികം മനുഷ്യരുടെ ആൾനാശമുണ്ടായി. തുടർന്ന് ഓഗസ്റ്റ് 9ന് നിരോധിത സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ്റെ സ്വയം പ്രഖ്യാപിത ഡെപ്യൂട്ടി സുപ്രീം കമാൻഡറായ വിഘടനവാദി അലി മുഹമ്മദ് ദറിനെ പോലീസ് വെടിവച്ചു കൊന്നതോടെ കാശ്മീരിൽ താത്കാലിക സമാധാനം നിലവിൽ വന്നു.

ബിജെപിക്കാരനായ പ്രധാനമന്ത്രി വാജ്പേയ്ജിയും കോൺഗ്രസുകാരനായ രാഷ്ട്രപതി കെ. ആർ. നാരായണനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ പ്രകടമാകുന്ന പല സന്ദർഭങ്ങളും ഇതിനിടെ ഉണ്ടായി. അതിർത്തി പ്രശ്‍നങ്ങൾ പരിഹരിയ്ക്കാൻ ഇന്ത്യാ – പാക് ചർച്ചകൾ ഇതേ കാലയളവിൽ പലകുറി നടന്നുവെങ്കിലും ഒന്നും തീരുമാനമായില്ല. എന്നാൽ ആശാവഹമായ പുരോഗതി കൈവരിച്ചു. ഇക്കാര്യത്തിൽ വാജ്‌പേയിക്ക് വളരെയധികം താത്‌പര്യമുണ്ടായിരുന്നു. പഞ്ചാബിൽ ഒരു പാസഞ്ചർ ട്രെയിൻ മറ്റൊരു ട്രെയിനിൽ ഇടിച്ച് 201 പേർ മരിച്ച സംഭവം 1998 നവംബർ 26ന് ഇന്ത്യയെ കണ്ണീരണിയിച്ചു. ഇതിൽ നിരവധി വിമർശനങ്ങൾ സർക്കാരിനെതിരായുണ്ടായി. ഇതേ സമയം തന്നെ ദേശീയ പാത വികസന പദ്ധതികളൊക്കെ ഈ സർക്കാരിൻ്റെ കാലത്ത് ആരംഭിയ്ക്കപ്പെട്ടു.

ഇതിനിടെ ഇന്ത്യൻ നേവിയുടെ സൈനിക നേതൃത്വവും വാജ്‌പേയ് സർക്കാരിലെ പ്രതിരോധ മന്ത്രി ശ്രീ. ജോർജ് ഫെർണാണ്ടസും തമ്മിലുള്ള ഉരസൽ വലിയ വിഷയമായി. വൈസ് അഡ്മിറൽ ഹരീന്ദർ സിങ്ങിനെ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ആയി ഫെർണാണ്ടസ് നിയമിച്ചു. എന്നാൽ സർക്കാരിൻ്റെ ഈ നടപടി നാവികസേനാ മേധാവിയായിരുന്ന അഡ്മിറൽ വിഷ്ണു ഭഗവത് അംഗീകരിയ്ക്കാൻ കൂട്ടാക്കിയില്ല. മാത്രമല്ല പരസ്യമായ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. അങ്ങനെ സർക്കാരുമായി ഏറ്റുമുട്ടലിനൊരുങ്ങിയ അഡ്മിറലിനെ പിരിച്ചു വിടാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 310 പ്രകാരം അഡ്മിറൽ വിഷ്ണു ഭഗവതിനെ പിരിച്ചുവിട്ടുകൊണ്ട് 1998 ഡിസംബർ 30ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി. ഇതൊരു വലിയ വാർത്തയായി.

തുടരും….

Related Articles

Latest Articles