Monday, September 21, 2026

ഇ.പി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസ് കേസെടുത്തു;മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍ രണ്ടാം പ്രതിയും പഴ്‌സണല്‍ സ്റ്റാഫ് അംഗം വി.എം സുനീഷ് മൂന്നാം പ്രതിയുമാണ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ഐ.പിസി 308, 307, 506, 120 തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തിരിക്കുന്നത്.

ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടതിന് പിന്നാലെയാണ് വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍ രണ്ടാം പ്രതിയും പഴ്‌സണല്‍ സ്റ്റാഫ് അംഗം വി.എം സുനീഷ് മൂന്നാം പ്രതിയുമാണ്.

Related Articles

Latest Articles