Sunday, October 25, 2026

ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ഡ്രോണ്‍ -വരുണ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു;ആദ്യത്തെ ഡ്രോണായ വരുണയുടെ ദൂരപരിധി 25 കിലോമീറ്റർ

ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ഡ്രോണ്‍ -വരുണ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ ഡ്രോണിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി മോദി നേരിട്ടു കണ്ടു. മനുഷ്യന്റെ പേലോഡ് വഹിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഡ്രോണായ വരുണയുടെ ദൂരപരിധി 25 കിലോമീറ്ററാണ്. ഡ്രോണിന് 130 കിലോഗ്രാം പേലോഡ് വഹിക്കാന്‍ കഴിയും, കൂടാതെ 25-33 മിനിറ്റ് ഫ്‌ലൈറ്റ് സമയമുണ്ട്.

‘ഞങ്ങള്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ സമയത്ത്, ഇന്ത്യയിലെ എല്ലാവരുടെയും കൈയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായിരിക്കണം എന്നത് എന്റെ സ്വപ്നമാണ്. , എല്ലാ കൃഷിയിടങ്ങളിലും ഒരു ഡ്രോണ്‍ ഉണ്ടായിരിക്കണം, എല്ലാ വീട്ടിലും ഐശ്വര്യമുണ്ടാകണം.’കഴിഞ്ഞ മെയ് മാസത്തില്‍, ഡ്രോണ്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ പറഞ്ഞു,

ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Latest Articles