Tuesday, January 13, 2026

വിഴിഞ്ഞം കലാപം! ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ പ്രതിഷേധം: നാളെ വൈകുന്നേരം മുക്കോലയിൽ നിന്നും തുറമുഖ വിരുദ്ധ സമരപ്പന്തലിലേക്ക് ഹിന്ദു ഐക്യവേദിയുടെ മാർച്ച്

തിരുവനന്തപുരം: വിഴിഞ്ഞം കലാപത്തിൽ പ്രതിഷേധിച്ച് തുറമുഖ വിരുദ്ധ സമരപ്പന്തലിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മുല്ലൂർ മേഖലയിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് നവംബർ 30-ന് വൈകുന്നേരം 4 മണിക്ക് ബഹുജന മാർച്ച് മുക്കോലയിൽ നിന്നും തുറമുഖ വിരുദ്ധ സമരപ്പന്തലിലേക്ക് ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് ശ്രീ വത്സൻ തില്ലെങ്കേരിയുടെ നേതൃത്വത്തിൽ നടത്തുന്നത്.

പ്രസ്തുത പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി ശശികല ടീച്ചർ അഭിസംബോധന ചെയ്ത് സംസാരിക്കും. ഒരു നാടിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവൻ വ്യക്തികളും മുല്ലൂർ ജനതക്ക് പിന്തുണ നൽകി നാളെ നടക്കുന്ന ബഹുജന മാർച്ചിൽ പങ്കെടുക്കും.

Related Articles

Latest Articles