Wednesday, May 8, 2024
spot_img

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കോണ്‍ഗ്രസ്: കേസെടുത്ത് പോലീസും

തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായതിന് പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് . കെ.സുധാകരന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങ് തിരുവനന്തപുരത്തെ കെ.പി.സി.സി
ആസ്ഥാനമായ ഇന്ദിരാഭവനിലാണ് നടന്നത്.

കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വന്‍ ജനക്കൂട്ടമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തേ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles