Friday, September 25, 2026

വരാണസിയില്‍ മോദിക്കെതിരെ തേജ് ബഹാദൂര്‍ യാദവ് മത്സരിക്കില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അറിയിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കൂടി കണക്കിലെടുത്താണ് കോടതി നടപടി.

അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയതിനെതിരെയാണ് തേജ് ബഹാദൂര്‍ ഹര്‍ജി നല്‍കിയത്.വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്.

Related Articles

Latest Articles