Monday, January 12, 2026

വാരീസിന്റെ ചിത്രീകരണം പൂർത്തിയായി; പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു…

ഇളയദളപതിയുടെ പുതിയ ചിത്രമായ വാരീസിന്റെ ചിത്രീകരണം പൂർത്തിയായി. കര്‍ണാടകയിലെ ബെല്ലാരിയില്‍ ടീം ഒരു ഗാനരംഗം ചിത്രീകരിച്ചു. ഇതോടെ സിനിമയുടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയായി.

പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അടുത്ത ആഴ്ച മുതല്‍ ചില അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കാം.അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച രണ്ടാമത്തെ സിംഗിള്‍ അടുത്തതായി എത്തുമെന്നാണ് വിവരം.

ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.റൊമാന്‍സ്, കോമഡി, ആക്ഷന്‍, സെന്റിമെന്റ്‌സ് എല്ലാം സിനിമയിലുണ്ട്. 50 ദശലക്ഷത്തിലധികം ആളുകള്‍ ആദ്യ ഗാനം കണ്ടുകഴിഞ്ഞു.

Related Articles

Latest Articles