Sunday, June 16, 2024
spot_img

വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ല്‍ നി​ന്നും യുവാവ് വെള്ളത്തിൽ ചാടി; രക്ഷകനായി എത്തിയത് നാ​വി​ക സേ​ന

കൊ​ച്ചി: വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ല്‍ നി​ന്നും ചാ​ടി​യ യു​വാ​വി​ന് രക്ഷകനായി എത്തിയത് നാ​വി​ക സേ​ന. ഇന്ത്യ​ന്‍ നേ​വി​യു​ടെ ഫാ​സ്റ്റ് ഇന്‍റര്‍സെ​പ്റ്റ് ക്രാ​ഫ്റ്റ് ജീ​വ​ന​ക്കാ​രാ​ണ് യു​വാ​വി​നെ ര​ക്ഷി​ച്ച​ത്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള കൂടുതൽ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

പട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് ചാ​ടു​ന്ന​ത് നാ​വി​ക സേ​ന​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ യു​വാ​വി​നെ ര​ക്ഷി​ച്ച്‌ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​ക​യും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെന്ന് സേന അറിയിച്ചു.

Related Articles

Latest Articles