Sunday, June 2, 2024
spot_img

സമ്പത്തിന് പകരക്കാരന്‍; ദില്ലിയിൽ വേണു രാജാമണിക്ക് ചീഫ് സെക്രട്ടറി റാങ്കില്‍ നിയമനം

ദില്ലി: മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ ദില്ലിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നിയമനം മന്ത്രിസഭ അംഗീകരിച്ചതായി ചീറ് സെക്രട്ടറി അറിയിച്ചു. 1986 ബാച്ച്‌ റിട്ടയേര്‍ഡ് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി. നേരത്തെ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്തായിരുന്നു ഈ പദവി വഹിച്ചിരുന്നത്.

നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയതിനു ശേഷമേ, പദവിയെ കുറിച്ചുള്ള വിശദാംശങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് വ്യക്തമാവുകയുള്ളൂ. നെതർലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായിരുന്നു വേണു രാജാമണി. ഹേഗിലെ രാസായുധ നിരോധന സംഘടന(ഒപിസിഡബ്ല്യു) യിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന കാലത്തെ ഇടപെടൽ ശ്രദ്ധേയമാണ്. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ 2012 മുതൽ 2017 വരെ അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറിയായിരുന്നു.

സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രളയത്തെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ ദില്ലിയിൽ നിയമിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

Related Articles

Latest Articles