Sunday, November 1, 2026

തൃക്കാക്കരയിൽ വിധിയെഴുതി;ഭേദപ്പെട്ട പോളിംഗ്; നിയമസഭയിൽ ഒ രാജഗോപാലിന്റെ പിൻഗാമിയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ

 

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതി ജനങ്ങൾ. മികച്ച പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 68.7 ശതമാനമാണ് പോളിംഗ്. 1,35,279 വോട്ടർമാരാണ് സമ്മതിദാനാവകാശം ഇന്ന് വിനിയോഗിച്ചത്. ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് തൃക്കാക്കരയിൽ ജനങ്ങൾ ഇന്ന് വിധിയെഴുതിയത്. മെയ് മൂന്നിന്, വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുന്നത്.

അതേസമയം കാര്യമായ പ്രശന്ങ്ങളൊന്നും മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെങ്കിലും സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഇപ്പോൾ ബിജെപിയും യുഡിഎഫും.

എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സിപിഎം കള്ളവോട്ട് നടത്തിയതെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ബിജെപി അട്ടിമറി വിജയം നേടുമെന്നും താൻ നിയമസഭയിൽ ഒ രാജഗോപാലിന്റെ പിൻഗാമിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles